കോവിഡ്: കോഴിക്കോട്ട് നാല് മരണം

എ കെ ജെ അയ്യര്‍| Last Updated: വ്യാഴം, 15 ഒക്‌ടോബര്‍ 2020 (08:27 IST)
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് നാല് പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു വീട്ടമ്മയും ഉള്‍പ്പെടുന്നു. പയ്യോളി പതിമൂന്നാം വാര്‍ഡില്‍ നെല്ല്യാടി താഴെകുനി വീട്ടില്‍ അനിതയാണ് (52) കോവിഡ് ബാധിച്ച് മരിച്ച വീട്ടമ്മ.

രണ്ട് ദിവസം മുമ്പ് ഇവര്‍ രാത്രി വീട്ടില്‍ തലകറങ്ങി വീണപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇവര്‍ മരിച്ചത്. ഇവരുടെ രണ്ട് മക്കളും ഭര്‍ത്താവും
കോവിഡ് ബാധിച്ച് നിരീക്ഷണത്തിലാണ്.

ഇവരെ കൂടാതെ ഏക്കറില്‍ ഉണ്ണികുളം കരിമല ചെങ്കുന്നത് മിത്തല്‍ ബാലന്‍ എന്ന അറുപത്തഞ്ചുകാരനും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് ചികിത്സയില്‍ ഇരിക്കെയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇയാള്‍ക്ക് വൃക്കരോഗം ഉള്‍പ്പെടെ നിരവധി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

ഇതിനൊപ്പം വടകര സിദ്ധ സമാജത്തിനടുത്ത് ചാലിശ്ശേരി പുലിക്കോട്ടില്‍ ജോര്‍ജ്ജ്
(65) കഴിഞ്ഞ ദിവസം കോവിഡ് രോഗ ചികിത്സയിലായിരിക്കെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് മരിച്ചു. ഇതിനൊപ്പം സബിത (30) എന്ന മുപ്പതുകാരിയും കോവിഡ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സായില്‍ ആയിരിക്കെ മരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :