എ കെ ജെ അയ്യര്‍|
Last Updated:
തിങ്കള്‍, 19 ഏപ്രില്‍ 2021 (17:39 IST)
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ 12 ഡോക്ടര്‍മാര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സര്‍ജറി, പാല്മനാറി മെഡിസിന്‍ വിഭാഗങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ ശസ്ത്രക്രിയകള്‍ വെട്ടിക്കുറയ്ക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനൊപ്പം സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തി. എങ്കിലും അടിയന്തിര ശസ്ത്രക്രിയകള്‍ റദ്ദാക്കില്ല. ഓ.പി യിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. വൈകിട്ടോടെയോ നാളെയോ ഇവിടത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ നടത്തിയ ടെസ്റ്റുകളുടെ ഫലം വരാനുണ്ട്. ഇത് കൂടി വന്നാല്‍ സ്ഥിതി ഗുരുതരമാവും എന്നാണു സൂചന.
ഇതിനിടെ തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റൂട്ടില്‍ ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ശസ്ത്രക്രിയകള്‍ നിര്‍ത്തിവച്ചിട്ടുണ്ട്.