കൊറോണ; പിതാവിന്റെ ശവസംസ്‌കാരം മക്കള്‍ കണ്ടത് ടിവിയിലൂടെ

അനു മുരളി| Last Modified ചൊവ്വ, 31 മാര്‍ച്ച് 2020 (12:52 IST)
കൊവിഡ് 19നു മുന്നിൽ പകച്ച് ലോകരാജ്യങ്ങൾ. രാജ്യം ലോക്ക് ഡൗൺ ആയതോടെ പുറത്തിറങ്ങാതെ സ്വന്തം വീടുകളിൽ കഴിയുകയാണ് ഏവരും. ഉറ്റവരുടെ അപ്രതീക്ഷതമായ മരണവാർത്ത പലർക്കും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. കൊവിഡ് 19നെ തുടർന്ന് കർശന നിയന്ത്രണങ്ങൾ ഉള്ളതിനാൽ പലർക്കും ഉറ്റവരുടെ മരണാനന്തര ചടങ്ങുകളിൽ പോലും പങ്കെടുക്കാൻ സാധിക്കുന്നില്ല.

ഇത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ പുറത്ത് എത്തുന്നത്. പിതാവിന്റെ ശവസംസ്‌കാര ചടങ്ങിന് മക്കള്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചില്ല. ഒടുവില്‍ പിതാവിന്റെ അന്ത്യ യാത്ര യൂട്യൂബിലൂടെ ആണ് മക്കള്‍ കണ്ടത്. പാലാ നെല്ലിയാനി പൊടി മറ്റത്തില്‍ ടി ജെ ജോസഫ് ആണ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. മക്കൾ വിദേശത്താണുള്ളത്. കൊറോണയെ തുടർന്ന് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇവർക്ക് വീട്ടിലെത്താൻ സാധിച്ചില്ല. പിതാവിന്റെ ശവ സംസ്‌കാര ചടങ്ങുകളാണ് ഭീതിയുടെ സാഹചര്യത്തില്‍ ഓണ്‍ലൈനായി മക്കൾ കാണുകയായിരുന്നു.

അകലങ്ങളിലുള്ള എല്ലാ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ശവ സംസ്‌കാര ചടങ്ങുകള്‍ കാണുവാന്‍ യൂട്യൂബ് ലിങ്ക് വാട്‌സ് ആപ്പിലൂടെ നല്‍കുക ആയിരുന്നു.അടുത്ത കുടുംബ അംഗങ്ങളില്‍ ചിലര്‍ മാത്രമാണ് ചടങ്ങില്‍ നേരിട്ട് പങ്കെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :