അനുബന്ധ വാര്‍ത്തകള്‍
- കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
- കോവിഡ്19: തിരുവനന്തപുരം ജില്ലയിൽ ഇന്ന് 161 പേർക്ക് രോഗം സ്ഥിരീകരിച്ചു
- മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ഏഴു പേർക്ക് കൊവിഡ്, 40 പേർക്ക് രോഗ ലക്ഷണങ്ങൾ, സമ്പർക്ക വ്യാപന ഭീതിയിൽ വയനാട്ടിലെ തവിഞ്ഞാൽ
- കുഴഞ്ഞുവീണയാളെ കൊവിഡ് ഭയന്ന് ആബുലൻസിൽ കയറ്റാൻ ആരും കൂട്ടാക്കിയില്ല, സഹായമില്ലാതെ കിടന്നത് അരമണിക്കൂർ, മധ്യവയസ്കന് ദാരുണാന്ത്യം
- ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,64 കോടി, ഒരുകോടിയിലധികം പേർക്ക് രോഗമുക്തി
ബത്തേരിയിലെ വ്യാപാര സ്ഥാപനത്തില്‍ എത്തിയവര്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ കലക്ടര്‍
ബത്തേരിയിലെ മലബാര്‍ ട്രേഡിങ് കമ്പനിയിലെ ജീവനക്കാരായ നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജൂലൈ 5 മുതല്‍ ഈ വ്യാപാര സ്ഥാപനത്തില്‍ വന്ന മുഴുവന്‍ പേരും അടിയന്തരമായി അതത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു.
സമ്പര്‍ക്കമുള്ളവരുടെ കോവിഡ് പരിശോധന നടത്തേണ്ടത് അനിവാര്യമായതിനാല്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നത് വ്യക്തിപരമായും കുടുംബപരമായും സാമൂഹികമായും വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് കലക്ടര്‍ പറഞ്ഞു.
ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് 300ലധികം പേരുടെ സാമ്പിളുകള്‍ പരിശോധന നടത്തുന്നതിന് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.