അനുബന്ധ വാര്‍ത്തകള്‍
- 'മരിക്കാതിരിക്കാന്‍ ഉള്ള യുദ്ധമാണ്, കല്ലേറുകൾ അതിന്റെ പാട്ടിന് പോട്ടെ’ ; ചെന്നിത്തലയ്ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി
- “തൊട്ടുരുമ്മിയിരിക്കാന്‍ കൊതിയായി” - അത്രയ്ക്ക് തൊട്ടുരുമ്മേണ്ട, കൊറോണയ്ക്കെതിരെ വ്യത്യസ്ത ബോധവത്കരണവുമായി സര്‍ക്കാര്‍
- ‘നിങ്ങൾക്ക് ഇതൊന്നും സഹിക്കില്ല, പ്രതിപക്ഷത്തെ കുറിച്ച് ഓർക്കുമ്പോൾ നാണക്കേട് തോന്നുന്നു’ ; തുറന്നടിച്ച് ഷാൻ റഹ്മാൻ
- കൊറോണ ഭീതിയിലും തട്ടിപ്പ്, ഹോംമെയ്ഡ് സാനിറ്റൈസർ ഉപയോഗിച്ച കുട്ടികൾക്ക് പൊള്ളലേറ്റു, ഇന്ത്യൻ സ്റ്റോർ ഉടമക്കെതിരെ കേസ്
- ‘കൊറോണയെ തുരത്താന്‍ ഞങ്ങളുമുണ്ട് ടീച്ചറെ, നയാപൈസ ശമ്പളം വേണ്ട‘; ഇതും നമ്മൾ അതിജീവിക്കുമെന്ന് കേരളം
കേരളത്തില്‍ 2 പേര്‍ക്കുകൂടി കോവിഡ്, 4180 പേര്‍ നിരീക്ഷണത്തില്‍
സംസ്ഥാനത്ത് രണ്ടുപേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഖത്തറിൽനിന്ന് വന്ന തൃശൂർ സ്വദേശിക്കും ദുബായിൽനിന്ന് വന്ന കണ്ണൂർ സ്വദേശിക്കുമാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 19 ആയി. ഇതില്‍ മൂന്നുപേര്‍ക്ക് അസുഖം ഭേദമായി.
കണ്ണൂർ സ്വദേശി പരിയാരം ആശുപത്രിയില്‍ ചികിത്സയിലാണ്. തൃശൂർ സ്വദേശി മെഡിക്കൽ കോളജിലാണ് ചികിത്സ തുടരുന്നത്. തിരുവനന്തപുരത്ത് ഒരാൾ നിരീക്ഷണത്തിൽ ഉണ്ടെങ്കിലും സ്ഥിരീകരണം ആയിട്ടില്ല.
സംസ്ഥാനത്ത് മൊത്തം 4180 പേരാണ് നിരീക്ഷണത്തിലുള്ളത്. പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലകളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ അടുത്തയാഴ്ച യോഗം ചേരുമെന്നും എംഎൽഎമാരും മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.