കേരളത്തില്‍ കോവിഡ് ബാധിക്കാത്തവര്‍ കൂടുതല്‍ ! ഇനിയുള്ള മൂന്ന് ആഴ്ച നിര്‍ണായകം

രേണുക വേണു| Last Modified വെള്ളി, 30 ജൂലൈ 2021 (07:55 IST)
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കോവിഡ് ബാധിക്കാത്തവര്‍ കൂടുതല്‍. ഏറ്റവും പുതിയ സീറോ സര്‍വയലന്‍സ് സര്‍വേയില്‍ കേരളത്തില്‍ 42 ശതമാനം പേര്‍ക്കാണ് കോവിഡിനെതിരായ ആന്റിബോഡി കണ്ടെത്തിയത്. അതായത് ഇനിയും 50 ശതമാനത്തില്‍ അധികം പേര്‍ക്ക് കോവിഡ് വരാന്‍ സാധ്യതയുണ്ട്. വാക്‌സിനേഷന്‍ ദ്രുതഗതിയിലാക്കുക എന്നത് മാത്രമാണ് കോവിഡ് ബാധിക്കാത്ത വലിയൊരു വിഭാഗത്തെ സുരക്ഷിതരാക്കാന്‍ കേരളത്തില്‍ ചെയ്യേണ്ടത്. പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ശ്രമിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

സംസ്ഥാനത്ത് അടുത്ത മൂന്നാഴ്ച വളരെ പ്രധാനപ്പെട്ടതാണ്. ഏറെ ജാഗ്രത പാലിക്കണം. ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം. വീട്ടിലെ ചടങ്ങുകളില്‍ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം. സംസ്ഥാനത്ത് ബാധിച്ചിരിക്കുന്ന ഡെല്‍റ്റ വകഭേദം കൂടുതല്‍ അപകടകാരിയാണെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :