1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Court rejects kiran kumars bail

വിസ്മയ കേസ്: കിരണ്‍കുമാറിന്റെ ജാമ്യഹര്‍ജി കോടതി തള്ളി

Vismaya Death Case
വിസ്മയ കേസില്‍ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ ജാമ്യഹര്‍ജി കോടതി തള്ളി. ശാസ്താകോട്ട ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് തള്ളിയത്. കിരണിനുവേണ്ടി അഡ്വ. ബി. എ ആളൂരാണ് ഹാജരായത്. വിസ്മയയുടെ മരണത്തില്‍ കിരണിന് പങ്കില്ലെന്നാണ് പ്രധാനമായും വാദിച്ചത്. 
 
നിലവില്‍ കൊവിഡ് ബാധിതനായി നെയ്യാറ്റിന്‍കര സബ്ജയിലിലാണ് കിരണ്‍ കിടക്കുന്നത്. അസുഖം മാറിയാല്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കും. ഇതിനു ശേഷം വിസ്മയയുടെ വീട്ടില്‍ കിരണുമായി തെളിവെടുപ്പ് നടത്തും. 90ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസിന്റെ നീക്കം.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
നിയമസഭാ കയ്യാങ്കളിക്കേസ്, മാണി അഴിമതിക്കാരനായിരുന്നെന്ന് സർക്കാർ സുപ്രീംകോടതിയിൽ