കൊറോണ; റോഡിൽ തുപ്പിയാൽ പിഴ, ഒരു വർഷം വരെ തടവ്; കൊച്ചിയിലും കോഴിക്കോടും നടപടി

ചിപ്പി പീലിപ്പോസ്| Last Modified ചൊവ്വ, 10 മാര്‍ച്ച് 2020 (15:06 IST)
12 പേരിൽ വൈറസ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ഒട്ടാകെ കർശനമായ നടപടി. ശക്തമായ ജാഗ്രതെയാണ് ആരോഗ്യവകുപ്പ് ഒരുക്കിയിരിക്കുന്നത്. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്ഗ്യവകുപ്പ് അറിയിച്ച് കഴിഞ്ഞു.

കോഴിക്കോട്, കൊച്ചി, പാലക്കാട്, പത്തനം‌തിട്ട എന്നീ ജില്ലകളിൽ പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോഴിക്കോട് നഗരപരിധിയിൽ പൊതുസ്ഥലത്തെ എവിടെയെങ്കിലും തുപ്പിയാൽ ഒരു വർഷം വരെ തടവും 5000 രൂപ പിഴയും അഭിക്കുന്ന കുറ്റം ചുമത്തും.

കൊറോണ പടർന്നു പിടിക്കുന്നതിന്റെ സാഹചര്യത്തിൽ പൊതുസ്ഥലത്ത് തുപ്പുന്നവരെ കണ്ടെത്തി പരമാവധി ശിക്ഷ ഉറപ്പുവരുത്തണമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ആണ് ഉത്തരവിട്ടത്. സമാനമായ രീതിയിൽ കൊച്ചി നഗരത്തിലും നടപടി ഉണ്ടാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :