അനുബന്ധ വാര്‍ത്തകള്‍
- ദിലീപിന്റെ കമ്മാര സംഭവം ജിയോ സിനിമയില്‍, സ്ട്രീമിംഗ് ആരംഭിച്ച വിവരം പങ്കുവെച്ച് മുരളി ഗോപി
- 'ആ രഹസ്യങ്ങള്‍ വെളിപ്പെടുത്തും',അല്‍ഫോണ്‍സ് പുത്രന് ഉറപ്പുനല്‍കി കമല്‍ ഹാസന്
- കുഞ്ചാക്കോ ബോബനൊപ്പം അരവിന്ദ് സ്വാമി, ത്രില്ലര്‍ ചിത്രം ഒറ്റ് വരുന്നു, ശ്രദ്ധനേടി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
- പിണറായിക്കെതിരെ മത്സരിക്കാന്‍ ആവശ്യപ്പെട്ടു; സുധാകരന്‍ ഒഴിഞ്ഞുമാറി
- ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്: ജഡേജയെ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റുന്നു?
സുധാകരന്റേത് മണ്ടത്തരം, പാര്‍ട്ടിക്ക് ദോഷം ചെയ്യും; കോണ്‍ഗ്രസില്‍ വിമര്‍ശനം
ബ്രണ്ണന്‍ കോളേജ് 'യുദ്ധം' കേരള രാഷ്ട്രീയത്തിലേക്ക് വലിച്ചിട്ടത് ശരിയായില്ലെന്ന് കോണ്‍ഗ്രസില്‍ ഒരു വിഭാഗം നേതാക്കള്‍. മരം മുറി വിവാദമടക്കം കത്തി നില്‍ക്കുമ്പോള്‍ കെപിസിസി അധ്യക്ഷസ്ഥാനത്ത് ഇരുന്നുകൊണ്ട് വ്യക്തിഗത പോരാട്ടത്തിലേക്ക് സുധാകരന്‍ പോകരുതെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍. ക്യാംപസ് രാഷ്ട്രീയം പറഞ്ഞുള്ള പോര് ഒരു തരത്തിലും പ്രതിപക്ഷത്തിനു ഗുണം ചെയ്യില്ലെന്നാണ് കോണ്‍ഗ്രസില്‍ വലിയൊരു വിഭാഗം നേതാക്കളുടെ നിലപാട്. പഴയ ക്യാംപസ് കാര്യങ്ങളൊക്കെ പറയേണ്ട സമയമാണോ ഇതെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ ചോദിച്ചു. രമേശ് ചെന്നിത്തലയ്ക്കും ഇക്കാര്യത്തില്‍ അതൃപ്തിയുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സുധാകരന്റെ നിലപാടിനോട് വിയോജിപ്പുണ്ട്. കേരള രാഷ്ട്രീയത്തെ രണ്ട് നേതാക്കള്‍ തമ്മിലുള്ള വാദപ്രതിവാദങ്ങളാക്കി മാത്രം മാറ്റരുതെന്നാണ് സതീശന്റെ അഭിപ്രായം.