കണ്ണൂർ|
jibin|
Last Updated:
ശനി, 17 ഫെബ്രുവരി 2018 (19:08 IST)
മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരുകയാണ്.
കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇവരില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭ്യമായെന്ന് പൊലീസ് അറിയിച്ചു. അതേസമയം, പേരാവൂർ, ഇരിട്ടി മേഖലകളിൽ പ്രതികൾക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
കസ്റ്റഡിയിലുള്ളവര്‍ക്ക് കൊലപാതകവുമായി ബന്ധമില്ലെങ്കിലും ഇവരില്‍ നിന്ന് ലഭിക്കുന്ന മൊഴികളുടെ അടിസ്ഥാനത്തില്‍ പ്രതികളിലേക്ക് എത്തിച്ചേരാമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഇരുനൂറോളം പൊലീസ് ഉദ്യോഗസ്ഥരാണ് വിവിധയിടങ്ങില്‍ തിരച്ചിൽ നടത്തുന്നത്. ശുഹൈബിന്റെ കൊലപാതകം സിപിഎം പ്രവർത്തകരുടെ രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്നാണ് പൊലീസിന്റെ എഫ്ഐആർ.
യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂര്‍ സ്കൂള്‍പറമ്പത്ത് ഹൗസില്‍ ഷുഹൈബ് (30) തിങ്കളാഴ്ച രാത്രിയാണു കൊല്ലപ്പെട്ടത്. പതിനൊന്നരയോടെ സുഹൃത്തിന്റെ തട്ടുകടയിൽ ചായകുടിച്ചിരിക്കെ, കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതി പരത്തിയശേഷം വെട്ടികൊലപ്പെടുത്തുകയായിരുന്നു.