ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ മത്സരം നടക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടി: യെച്ചൂരി

സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും തമ്മിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചിരുന്നു

കോണ്‍ഗ്രസ് , ബിജെപി , കോണ്‍ഗ്രസ് , സിപിഎം , സീതറാം യെച്ചൂരി
തിരുവനന്തപുരം| jibin| Last Modified ശനി, 7 മെയ് 2016 (20:04 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ മത്സരം നടക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടിയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞതെന്നും യെച്ചൂരി പറഞ്ഞു.

സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും തമ്മിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചിരുന്നു. മുഖ്യ എതിരാളി ബിജെപിയാണെന്നും എല്‍ഡിഎഫ് മുന്നാം സ്ഥാനത്താണെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നു. എന്നാല്‍ പ്രസംഗത്തെ എകെ ആന്റണിയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനും അടക്കമുള്ള നേതാക്കള്‍ തള്ളിപ്പറഞ്ഞതോടെ തന്റെ പ്രസംഗം മാധ്യമങ്ങള്‍ ആരോപിച്ച് മുഖ്യമന്ത്രി രംഗത്തു വന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :