അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ വിഎസ് ശിവകുമാറിന് വീണ്ടും ഈഡി നോട്ടീസ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 24 മെയ് 2023 (13:32 IST)
അനധികൃത സ്വത്ത് സമ്പാദനത്തില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ വിഎസ് ശിവകുമാറിന് വീണ്ടും ഈഡി നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയില്‍ ഈഡിയുടെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. കഴിഞ്ഞ ഏപ്രില്‍ 20ന് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നെങ്കിലും അത് മാറ്റി വയ്ക്കുകയായിരുന്നു.

ആരോഗ്യ മന്ത്രിയായിരുന്ന കാലത്തെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് വിഎസ് ശിവകുമാറിനെ വിളിപ്പിച്ചത്. സംസ്ഥാനത്ത് 2011-2016 കാലയളവിലാണ് വിഎസ് ശിവകുമാര്‍ ആരോഗ്യമന്ത്രിയായത്. 2020ല്‍ വിഎസ് ശിവകുമാറിന്റെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :