വന്ദേഭാരതിന്റെ നാലാം ഘട്ടം ജൂലായ് ആദ്യം: കേരളത്തിലേക്ക് 94 വിമാനങ്ങൾ

അഭിറാം മനോഹർ| Last Modified ശനി, 27 ജൂണ്‍ 2020 (12:27 IST)
കൊവിഡ് വ്യാപന സാഹചര്യത്തിൽ പ്രവാസികളെ ഇന്ത്യയിലേക്കെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടം ജൂലായ് ആദ്യം തുടങ്ങും.നാലാം ഘട്ടത്തിൽ കേരളത്തിലേക്ക് 94 വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്.ബഹ്‌റൈന്‍, യുഎഇ, ഒമാന്‍, സിങ്കപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍നിന്നാണ് വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.

ഒമാൻ ബെഹ്‌രൈൻ എന്നിവിടങ്ങളിൽ നിന്ന് ഈ ഘട്ടത്തിൽ കൂടുതൽ വിമാനങ്ങളുണ്ട്.സൗദി അറേബ്യയില്‍നിന്ന് ഒരു വിമാനം പോലും ഇപ്പോള്‍ പ്രഖ്യാപിച്ച ഷെഡ്യൂളിലില്ല.അതേ സമയം കൂടുതൽ പ്രവാസികൾ നാട്ടിലെത്തുന്ന സാഹചര്യത്തിൽ കേരളത്തിലെ കൊവിഡ് കേസുകൾ ഇനിയും വർധിക്കാനാണ് സാധ്യത.ചാര്‍ട്ടേഡ് വിമാനങ്ങളടക്കം വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്തേക്ക് ദിവസം 40-50 വിമാനങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ജൂലായിൽ ഇത് വർധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :