ക്ഷേത്രോത്സവത്തിനിടെ സ്ത്രീയെ ആക്രമിച്ച കുണ്ടറ സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ പരാതി
കൊല്ലം: ക്ഷേത്രോത്സവത്തിനിടെ സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ പോലീസുകാരനെതിരെ പരാതി. കൊല്ലം കുണ്ടറയിലാണ് സംഭവം.കുണ്ടറ സബ് ഇന്‍സ്പെക്ടര്‍ കിരണിനെതിരെ യുവതി എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. 'ഞങ്ങള്‍ ഡിജെ വാനിന്റെ വശത്ത് നില്‍ക്കുകയായിരുന്നു. അതിനിടയില്‍ പോലീസ് ഇങ്ങോട്ട് വന്നു, ഇതെല്ലാം മാറ്റാന്‍ ഞാന്‍ പറഞ്ഞില്ലേ എന്ന് ചോദിച്ചു.
അവിടെ നിന്നിരുന്ന യുവാവിന്റെ കാലുകള്‍ പിടിച്ചു വലിച്ചു. യുവാവ് എന്റെ ദേഹത്ത് വീണു. ഇത് കണ്ട എന്റെ ഭര്‍ത്താവ് സബ് ഇന്‍സ്പെക്ടറോട് എന്താണ് കാണിക്കുന്നതെന്ന് ചോദിച്ചു. എന്നാല്‍ പോലീസ് തന്നെ മര്‍ദ്ദിക്കുകയായിരുന്നു എന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു.