1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Stunt Artist Dead

സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട് താരം ഷോക്കേറ്റ് മരിച്ചു

Dead
കന്നഡ ചലച്ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് സ്റ്റണ്ട് താരം മരിച്ചു. തമിഴ്‌നാട് സ്വദേശി വിവേക് (28) ആണ മരിച്ചത്. ഷൂട്ടിങ്ങിനിടെ വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് സഹതാരങ്ങള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെ രാമനഗരയിലെ ജൊഗനപാളയ ഗ്രാമത്തില്‍ 'ലവ് യു രച്ചു' എന്ന സിനിമയുടെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. 11 കെ.വി. വൈദ്യുത ലൈനിന് സമീപത്തായി ക്രെയിനില്‍ നില്‍ക്കുമ്പോള്‍ വിവേകിന് അപ്രതീക്ഷിതമായി വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഷോക്കേറ്റ ഉടനെ വിവേകിനെ ബെംഗളൂരുവിലെ രാജരാജേശ്വരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ സിനിമയുടെ സംവിധായകന്‍ ശങ്കര്‍, സംഘട്ടന സംവിധായകന്‍ വിനോദ്, നിര്‍മാതാവ് ദേശ്പാണ്ഡെ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
 
അടുത്ത ലേഖനം
മാധ്യമപ്രവര്‍ത്തകരല്ലാതിരുന്നിട്ടും വണ്ടിയില്‍ പ്രസ് ബോര്‍ഡ്, നികുതി പൂര്‍ണമായി അടച്ചില്ല; ഇ-ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് പിഴ 43,400 രൂപ