1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Compensation is sufficient for the case of the cargo ship sinking

ചരക്ക് കപ്പല്‍ മുങ്ങിയ സംഭവത്തില്‍ കേസ് വേണ്ട നഷ്ടപരിഹാരം മതി; കപ്പല്‍ കമ്പനിക്ക് വിഴിഞ്ഞവുമായി അടുത്ത ബന്ധമെന്ന് സര്‍ക്കാര്‍

ഷിപ്പിംഗ് ഡയറക്ടര്‍ ജനറലും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

Compensation is sufficient
ചരക്ക് കപ്പല്‍ മുങ്ങിയ സംഭവത്തില്‍ കപ്പല്‍ കമ്പനിയായ എംഎസ്‌സിക്ക് വിഴിഞ്ഞവുമായി അടുത്ത ബന്ധമുണ്ടെന്നും അതിനാല്‍ കേസ് വേണ്ടെന്നും നഷ്ടപരിഹാരം മതിയെന്നും സര്‍ക്കാര്‍ നിലപാട്. ഷിപ്പിംഗ് ഡയറക്ടര്‍ ജനറലും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
 
ചീഫ് സെക്രട്ടറിയുടെ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എംഎസ്സി കമ്പനിക്ക് കേരളത്തിലെ അവരുടെ പ്രവര്‍ത്തനത്തിന് സല്‍പ്പേര് ആവശ്യമാണെന്നും ഇതു സംബന്ധിച്ചുള്ള തീരുമാനമെടുത്തുള്ള ചീഫ് സെക്രട്ടറിയുട കുറിപ്പില്‍ പറയുന്നു. കമ്പനിക്ക് വിഴിഞ്ഞം തുറമുഖവുമായി നല്ല അടുത്ത ബന്ധമുണ്ടെന്നും കുറിപ്പില്‍ പറയുന്നു. അതേസമയം ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലായ എംഎസ്സി ഐറീന ഇന്ന് വിഴിഞ്ഞം തുറമുഖത്ത് ബെര്‍ത്ത് ചെയ്യും.
 
തൃശൂര്‍ സ്വദേശിയായ ക്യാപ്റ്റന്‍ വില്ലി ആന്റണിയാണ് ഐറിനയുടെ കപ്പിത്താന്‍. 400മീറ്റര്‍ നീളവും 61 മീറ്റര്‍ വീതിയും കപ്പിലിനുണ്ട്. 2023 ല്‍ നിര്‍മ്മിച്ച ഈ കപ്പലില്‍ 35 ജീവനക്കാരാണ് ഉള്ളത്. ആദ്യമായാണ് സൗത്ത് ഏഷ്യന്‍ തുറമുഖങ്ങളില്‍ ഈ കപ്പലെത്തുന്നത്.