1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Cochin Airport

വിമാനത്താവളത്തിൽ വെള്ളം കയറിയിട്ടില്ല, പ്രചരിക്കുന്നത് വ്യാജവാർത്ത: സിയാൽ

വാർത്ത
നെടുമ്പാശേരി: മഴയെ തുടർന്ന് കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളം കയറി എന്നതരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് സിയാൽ. മറ്റേതോ വിമാനത്താവളത്തിന്റെ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് എന്നും സിയാൽ അധികൃതർ പറഞ്ഞു.
 
എയർപോർട്ടിന്റെ പാർക്കിങ് ഏരിയയിൽ വെള്ളം കയറിയതായാണ് തെറ്റായ വാർത്തകളും ചിത്രങ്ങളും പ്രവർത്തിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളിലായി പെയ്തുകൊണ്ടിരിക്കുന്ന മഴ ഇതേവരെ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിച്ചിട്ടെല്ലും വിമാന സർവീസുകൾ റദ്ദു ചെയ്തതിട്ടില്ലെന്നും സിയാൽ അധികൃതർ വ്യക്തമാക്കി.
About Writer
Sumeesh
അടുത്ത ലേഖനം
നാശം വിതച്ച മഴയ്‌ക്ക് ഇനി അൽപ്പം വിശ്രമം; ശക്തി പ്രാപിച്ച് വാരാന്ത്യത്തോടെ വീണ്ടുമെത്തും