അനുബന്ധ വാര്‍ത്തകള്‍
- മഴക്കെടുതി: ആശ്വാസം പെട്ടെന്നെത്തിക്കുക എന്നത് പ്രധാനമാണ്, കാലതാമസമില്ലാതെ നഷ്ടപരിഹാരം നൽകണമെന്ന് മുഖ്യമന്ത്രി
- സ്വിസ് ബാങ്കിൽ അവകാശികളില്ലാതെ ഇന്ത്യക്കാരുടെ 300 കോടി !
- കന്യാസ്ത്രിക്ക് സ്വഭാവദൂഷ്യമുണ്ട്; ബിഷപ്പിന് പൂർണ പിന്തുണ നൽകി ജലന്ധർ രൂപത
- അഞ്ജലിൽ മോഷണം ആരോപിച്ച് ആൾകൂട്ടം മർദ്ദിച്ച യുവവ് മരിച്ചു
- മധ്യപ്രദേശിൽ ഐ ഐ ടി ബിരുദധാരിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാൾ
ലൈംഗിക ബന്ധം നിഷേധിച്ചതിന് ഭാര്യയെ കഴുത്തറുത്ത് കൊന്ന് ക്യാൻസർ രോഗി
നോയിഡ: ലൈംഗിക ബന്ധം നിഷേധിച്ചതിന്റെ പേരിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. നോയിഡയിലാണ് സംഭവം നടന്നത്.36 കാരിയായ മമത ദേവിയാണ് ഭർത്താവായ മഹേഷിന്റെ അക്രമത്തിൽ കൊല്ലപ്പെട്ടത്. മമതയുടെ സഹോരന്റെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.
ലൈംഗിക ബന്ധം നിഷേധിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിനിടെ മഹേഷ് ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മമതയുടെ സഹോദരനാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവ ശേഷം ഒളിവിൽ പോയ മഹേഷിനെ പൊലീസ് പിടികൂടി. പ്രതിയായ മഹേഷ് ക്യാൻസർ രോഗിയാണ്. ഇയാളുടെ ചികിത്സക്ക് പണം കണ്ടെത്തുന്നതിനായാണ് ഭാര്യ സഹോദരന്റെ വീട്ടിലെത്തിയത്. രണ്ട് കുട്ടികളുടെ അമ്മയാണ് കൊല്ലപ്പെട്ട മമത.