കൊക്കെയ്ന്‍ കേസില്‍ വഴിത്തിരിവ്; പ്രതികള്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്

കൊച്ചി| vishnu| Last Modified വ്യാഴം, 26 ഫെബ്രുവരി 2015 (19:27 IST)
യുവനടന്‍ സൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസില്‍ അപ്രതീക്ഷിത വഴിത്തിരിവ്. കൊക്കെയ്ന്‍ കേസില്‍ യുവനടന്‍ ഷൈന്‍ ടോം ചാക്കോ അടക്കം അഞ്ച് പ്രതികളും ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് ഇവരുടെ രക്തപരിശോധനാ ഫലം. അഞ്ചുപേരുടെയും പരിശോധന ഫലത്തിന്റെ റിപ്പോര്‍ട്ട് നെഗറ്റീവ് ആണ്. റിപ്പോര്‍ട്ട് പൊലീസ് എറണാകുളം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കാക്കനാട് കെമിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളാരും കൊക്കെയ്ന്‍ ഉപയോഗിച്ചിട്ടില്ലെന്ന് തെളിഞ്ഞത്.

പ്രതികളാരും കൊക്കെയ്ന്‍ ഉപയോഗിച്ചിട്ടില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് കേസില്‍ പ്രതികള്‍ക്കെതിരായി ചുമത്തിയിരിക്കുന്ന കേസുകളുടെ ബലം കുറയ്ക്കും എന്നാണ് സൂചനകള്‍. പൊലീസ് കണ്ടെടുത്തത് കൊക്കെയ്ന്‍ തന്നെയാണോ, പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചോ എന്നീ രണ്ടു കാര്യങ്ങളാണ് പൊലീസ് മുഖ്യമായും അന്വേഷിച്ചത്. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഇരുവരും കുറ്റവിമുക്തരായതൊടെ കേസില്‍ വഴിത്തിരിവുണ്ടാകുമെന്ന് ഉറപ്പായി.

കൊച്ചിയില്‍ കടവന്ത്രയിലെ ഫ്ളാറ്റില്‍ നിന്നുമാണ് കൊക്കെയ്നുമായി ഷൈനും മോഡലുകളുമടക്കം അഞ്ച് പേര്‍ പൊലീസ്
പിടിയിലായത്. ഷൈന്‍ ടോം ചാക്കോ , സഹസംവിധായിക ബ്ളസി, മോഡലുകളായ ടിന്‍സി , രേഷ്മ, സ്നേഹ എന്നിവരായിരുന്നു പൊലീസ് പിടിയിലായത്. ഇവരില്‍ നിന്നും 10 ഗ്രാം കൊക്കെയ്ന്‍ കണ്ടെടുത്തിരുന്നു. ഇതില്‍ കണ്ടെടുത്തത് കൊക്കെയ്ന്‍ തന്നെയാണ് എന്ന് സ്ഥിരീകരിച്ചു. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് പൊലീസിന് തിരിച്ചടിയാവുകയാണ്. അതിനാല്‍ ഡല്‍ഹിയില്‍ വിശദമായ പരിശോധന നടത്താന്‍ പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :