പൊലീസിന്റെ മനോവീര്യം തകർക്കുന്ന യാതൊന്നും സർക്കാർ ചെയ്യില്ല; പൊലീസ് ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി

അഴിമതിക്കാരായ പൊലീസുകാർക്കെതിരെ ശക്തമായ നടപടി; പരാതികൾക്ക് പരിഹാരം കാണാനാണ് പൊലീസ് ശ്രമിക്കേണ്ടതെന്നും മുഖ്യമന്ത്രി

  police , pinarayi vijyan , CPM , kerala police , പിണറായി വിജയൻ , മൂന്നാം മുറ , പൊലീസ് , മനോവീര്യം , സംസ്ഥാന സമ്മേളനം
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 30 നവം‌ബര്‍ 2016 (16:27 IST)
പൊലീസ് ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് സ്‌റ്റേഷനുകളിൽ ഒരു തരത്തിലുള്ള മൂന്നാംമുറയും പാടില്ല. പ്രാകൃതമായ രീതിയാണ് മൂന്നാം മുറയെന്ന് പറയുന്നത്. അഴിമതിക്കാരായ പൊലീസുകാർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസിന്റെ മനോവീര്യം തകർക്കുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ല. കഴമ്പില്ലാത്ത വിമർശനങ്ങൾ കാര്യമാക്കേണ്ടതില്ല. എന്നാല്‍ കർത്തവ്യനിർവഹണം നീതിപൂർവകവും നിഷ്പക്ഷവുമാകണം. പൊലീസുകാരെ കുറിച്ച് പരാതി ലഭിച്ചാൽ ഗൗരവമായി അന്വേഷണം നടത്തി മുഖം നോക്കാതെ നടപടിയെടുക്കും. തെറ്റുകൾ വന്നാൽ തിരുത്തലിന് കാലതാമസം ഉണ്ടാവില്ലെന്നും പിണറായി വ്യക്തമാക്കി.

കുറ്റക്കാരെ കണ്ടെത്തി നടപടി എടുക്കുന്നതിനാവണം പൊലീസ് മുൻഗണന നൽകേണ്ടത്. പൊലീസ് ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കേണ്ടത്. തെറ്റ് ചെയ്തവരെ സംരക്ഷിക്കാൻ ശ്രമിച്ചാൽ അത് കൃത്യനിർവഹണത്തിൽ നിന്നുള്ള വ്യതിചലനമായി കാണും. ജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണാനാണ് പൊലീസ് ശ്രമിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പൊലീസ് അസോസിയേഷൻ സ്‌പെഷ്യൽ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :