തിരുവനന്തപുരം|
jibin|
Last Updated:
തിങ്കള്‍, 28 മെയ് 2018 (14:06 IST)
പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ കോട്ടയം എസ്എച്ച് മൗണ്ട് സ്വദേശിയായ കെവിൻ പി ജോസഫിന്റെ മരണത്തില്‍ പൊലീസിനുണ്ടായ വീഴ്‌ചയ്‌ക്ക് തന്റെ യാത്രയുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
മുഖ്യമന്ത്രിയുടെ സുരക്ഷ ഒരുക്കുന്നത് പ്രത്യേക ടീമാണ്. ഇതുമായി ലോക്കൽ പൊലീസിന് ഒരു ബന്ധവുമില്ല. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയെന്ന പേരില്‍ പൊലീസിന് ക്രമസമാധാനത്തില്‍ നിന്നും മാറി നില്‍ക്കാന്‍ സാധിക്കില്ലെന്നും പിണറായി വ്യക്തമാക്കി.
കോട്ടയത്ത് സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. കുറ്റക്കാർക്കെതിരേ ശക്തമായ നടപടിയെടുക്കും. കാലതാമസമില്ലാതെ പ്രതിയെ പിടിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. കേസിന്‍റെ അന്വേഷണത്തിന് സ്പെഷൽ ടീമിനെ നിയോഗിക്കാൻ പൊലീസ് മേധാവിക്ക് നിർദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.