അനുബന്ധ വാര്‍ത്തകള്‍
- പൊതുപ്രവർത്തകർക്കെതിരായ ലോകായുക്ത വിധി സർക്കാരിന് തള്ളാം, ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു
- പഞ്ചാബിൽ ചന്നി തന്നെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥി, പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി
- വിദേശസന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി ഇന്ന് കേരളത്തിൽ
- നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന വാര്‍ത്ത: പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും കത്തയച്ച് നടി
- 'മേപ്പടിയാന്' കാണാമെന്ന് മുഖ്യമന്ത്രി,വലിയ ഭാഗ്യമാണെന്ന് ഉണ്ണി മുകുന്ദന്
സർക്കാരിന്റെ നൂറുദിന പരിപാടി: 140 മണ്ഡലങ്ങളിലെ 100 കുടുംബങ്ങൾക്ക് വീതം കെ ഫോൺ കണക്ഷൻ
സംസ്ഥന സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് 100 ദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാഴാഴ്‌ച്ച മുതൽ ഒന്നാം വാർഷിക ദിനമായ മെയ് 20 വരെ നീണ്ടുനിൽക്കുന്നതാണ് കർമ്മ പദ്ധതി.1557 പദ്ധതികള്‍ മെയ് 20നകം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
സുപ്രധാനമായ 3 മേഖലകളിൽ സമഗ്രപദ്ധതികളാണ് നടപ്പിലാക്കുക.ഇതിനായി 17183 കോടി രൂപ വകയിരുത്തി. വന്‍തോതില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ വിവിധ വകുപ്പുകള്‍ വഴി നടപ്പാക്കും. നിർമാണ മേഖലകളിലാകും തൊഴിലവസരങ്ങൾ അധികവും.
കെ-ഫോണ്‍ പദ്ധതിയിലൂടെ 140 മണ്ഡലങ്ങളിലും 100 വീടുകള്‍ക്ക് വീതം സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കും. 30,000 സര്‍ക്കാര്‍ ഓഫിസുകളിലും കെഫോണ്‍ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.