ഡാമുകള്‍ തുറന്നതല്ല പ്രളയകാരണം, റിപ്പോര്‍ട്ട് തയ്യാറാക്കിയത് വിദഗ്ധാഭിപ്രായം തേടാതെ; അമിക്കസ് ക്യൂറിയെ തള്ളി മുഖ്യമന്ത്രി

  pinarayi vijayan , kerala floods , അമിക്കസ് ക്യൂറി , പ്രളയം , മഴ , പിണറായി വിജയന്‍
തിരുവനന്തപുരം| Last Modified വ്യാഴം, 4 ഏപ്രില്‍ 2019 (16:59 IST)
പ്രളയത്തിന്റെ കാരണം ഡാം തുറന്നു വിട്ടതാണെന്ന അമിക്കസ് ക്യൂറി റിപ്പോർട്ടിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ

മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതല്ല പ്രളയകാരണം. ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായം തേടിയിട്ടല്ല റിപ്പോർട്ട് തയാറാക്കിയത്. അന്തിമ തീരുമാനമെടുക്കേണ്ടത് കോടതിയാണ്. പ്രളയം പ്രതിരോധിക്കുന്നതിൽ ഡാമുകൾ പൂർണ സജ്ജരായിരു. റിപ്പോർട്ട് തള്ളാനും കൊള്ളാനും കോടതിക്ക് അധികാരമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സങ്കേതിക ജ്ഞാനമുള്ള കേന്ദ്ര ജലവിഭവ കമ്മീഷന്‍, മദ്രാസ് ഐഐടി തുടങ്ങിയവ അമിത മഴയാണ് വെള്ളപ്പെക്കത്തിനിടയാക്കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. വിദഗ്ധസമിതികളും അന്താരാഷ്ട്ര സമൂഹവും വെള്ളപ്പൊക്കത്തെ കേരളം കൈകാര്യം ചെയ്ത രീതി അഭിനന്ദിച്ചിട്ടുണ്ട്. ഇതെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടാണ് യാഥാര്‍ഥ്യമെന്ന് പ്രചരിപ്പിക്കുന്നത് കോടതിയെ അപമാനിക്കുന്നതിന് തുല്യമാണ്.

ജില്ലാ സംസ്ഥാന തലങ്ങളില്‍ മഴക്കെടുതയിയെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. പ്രളയസമയത്തും പ്രതിരോധ പ്രവര്‍ത്തനങ്ങൾ നടന്നിരുന്നു. അമിക്കസ് ക്യൂറി വിമര്‍ശനമായി പറഞ്ഞ ഒരു കാര്യം ഡാമുകള്‍ പ്രളയ നിയന്ത്രണത്തിന് ഉപയോഗിച്ചില്ലെന്നത് വസ്തുതയല്ല.

സാമാന്യ യുക്തിക്കും വസ്തുതകൾക്കും നിരക്കുന്നതല്ല റിപ്പോർട്ട്. തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ ആയുധമാക്കാനാണ് ശ്രമിക്കുന്നത്. ഡാമുകൾ പ്രളയനിയന്ത്രണത്തിന് ഉപയോഗിച്ചില്ലെന്ന വാദം തെറ്റാണ്. അപ്രതീക്ഷിതമായി എത്തിയ വെള്ളം ഡാമുകൾ തടഞ്ഞുനിർത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

റിപ്പോര്‍ട്ട് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നുണ്ട്. റിപ്പോര്‍ട്ടിന് അമിതപ്രാധാന്യമാണ് ചിലര്‍ നല്‍കുന്നത്. ഇതിനാല്‍ റിപ്പോർട്ട് വലിയ ചർച്ചയാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :