ടിപി വധ ഗൂഢാലോചന: അന്വേഷണം ആവശ്യപ്പെട്ട് ആര്‍എംപി ഹൈക്കോടതിയിലേക്ക്

ടിപി വധ ഗൂഢാലോചന: അന്വേഷണം ആവശ്യപ്പെട്ട് ആര്‍എംപി ഹൈക്കോടതിയിലേക്ക്

കോഴിക്കോട്| priyanka| Last Modified വ്യാഴം, 21 ജൂലൈ 2016 (09:44 IST)
ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉന്നതതല ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എംപി ഹൈക്കോടതിയെ സമീപിക്കും. ഗൂഡാലോചന സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ ദുരൂഹതയുണ്ടെന്ന് ആര്‍എപി നേതാക്കള്‍ ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് ടിപി വധക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കേണ്ടെന്ന് നിലപാട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. സിപിഎം അക്രമത്തിനെതിരെ രാജ്യം മുഴുവന്‍ പ്രചാരണം നടത്തുന്ന ബിജെപി നേതാക്കള്‍ക്ക് ആര്‍ജവവും രാഷ്ട്രീയ സത്യസന്ധതയുമുണ്ടെങ്കില്‍ ടിപി വധ ഗൂഢാലോചന കേസ് സിബിഐ ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയാണ് വേണ്ടതെന്നും ആര്‍എംപി നേതാക്കളായ എന്‍ വേണുവും കെകെ രമയും പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :