''ചെഗുവേരയെ മാതൃകയാക്കണമെന്നല്ല പറഞ്ഞത്'' - ക‌ളം മാറി ചവുട്ടി സി കെ പി?

''ഞാൻ അങ്ങനെയല്ല പറഞ്ഞത്'' - സി കെ പത്മനാഭൻ

Aparna shaji| Last Modified ചൊവ്വ, 17 ജനുവരി 2017 (11:47 IST)
പരാമര്‍ശത്തില്‍ വിശദീകരണവുമായി ബി ജെ പി നേതാവ് സി.കെ പത്മനാഭന്‍ രംഗത്ത്. യുവാക്കള്‍ ചെഗുവേരയെക്കുറിച്ച് വായിക്കുകയും അറിയുകയുമാണ് വേണ്ടതെന്നാണ് ഞാൻ പറഞ്ഞത്. അല്ലാതെ ചെഗുവരേയെ മാതൃകയാക്കണമെന്നല്ല ഉദ്ദേശിച്ചതെന്ന് സി.കെ പത്മനാഭന്റെ വിശദീകരണം. ചെഗുവേരയെ കുറിച്ച് പരാമർശം നടത്തിയതോടെ സി കെ പിക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നേതാവ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, സി കെ പിക്കെതിരെ നടപടിയോ, നടപടി നിര്‍ദേശമോ കോര്‍കമ്മിറ്റിയില്‍ ഉണ്ടായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. കേരളത്തിലെ യുവാക്കളെ അക്രമത്തിലേക്ക് നയിക്കുന്നതിന് പിന്നില്‍ ചെഗുവേരക്ക് വലിയ പങ്കുണ്ടെന്നും അതിനാല്‍ ചെയുടെ ചിത്രങ്ങള്‍ കേരളത്തില്‍ നിന്നെടുത്തു മാറ്റണമെന്ന് പറഞ്ഞ എഎന്‍ രാധാകൃഷ്ണനെ തള്ളിയാണ് സികെ പത്മനാഭന്‍ രണ്ട് ദിവസം മുമ്പ് രംഗത്തെത്തിയത്.

ചെയെക്കുറിച്ച് ഒന്നും പഠിക്കാതെ മുന്‍വിധിയോടു കൂടിയാണ് ഓരോരുത്തരും പ്രതികരിക്കുന്നത്. സത്യത്തില്‍ പ്രതികരണം അര്‍ഹിക്കാത്ത വാക്കുകളാണിവ. ചെയെ കുറ്റം പറയുന്നവര്‍ ബൊളീവിയന്‍ ഡയറീസ് എന്ന പുസ്തകകമൊന്നു വായിക്കണം. ഇവിടെത്തെ ഗാന്ധിയന്‍ ജനാധിപത്യ സമരത്തിന്റെ രീതി പോലെ തന്നെയാണ് അവിടെ സായുധ സമരം. യുവാക്കള്‍ ചെയെ കണ്ട് പഠിക്കണം. അത് പണ്ടും ഇപ്പോഴും പറഞ്ഞിട്ടുണ്ടെന്നും സികെ പത്മനാഭന്‍ പറഞ്ഞു. ഗാന്ധിക്കു തുല്യമാണ് ചെയെന്നും സികെ പത്മനാഭന്‍ പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :