നെല്‍വിന്‍ വില്‍സണ്‍|
Last Modified ശനി, 5 ജൂണ്‍ 2021 (08:04 IST)
സി.കെ.ജാനുവിന്റെ പാര്‍ട്ടിക്ക് പത്ത് ലക്ഷം രൂപ നല്‍കിയെന്ന ആരോപണത്തിനു പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വീണ്ടും വിവാദത്തില്‍. മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന്റെ അപര സ്ഥാനാര്‍ഥിയായിരുന്ന കെ.സുന്ദരയ്ക്ക് ബിജെപി രണ്ട് ലക്ഷം രൂപ നല്‍കി. സുന്ദര തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് തനിക്ക് രണ്ട് ലക്ഷം രൂപയും സ്മാര്‍ട്‌ഫോണും നല്‍കിയതെന്ന് കെ.സുന്ദര പറഞ്ഞു.
'15 ലക്ഷം രൂപ ചോദിച്ചു. എന്നാല്‍, രണ്ട് ലക്ഷം രൂപയും വാട്‌സാപ് ഉള്ള മൊബൈല്‍ ഫോണും നല്‍കി. പണം തന്നതുകൊണ്ടാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നത്. പണം നേരിട്ട് വീട്ടില്‍ കൊണ്ടുവന്നു തന്നു. മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന്‍ ജയിക്കുകയാണെങ്കില്‍ വീടും കര്‍ണാടകയില്‍ വൈന്‍ പാര്‍ലറും വാഗ്ദാനം ചെയ്തിരുന്നു,' കെ.സുന്ദര പറഞ്ഞു. ബി.എസ്.പി.സ്ഥാനാര്‍ഥിയായാണ് കെ.സുന്ദര മത്സരിക്കാന്‍ പത്രിക നല്‍കിയത്.