കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നത് കുറ്റമാണെന്നറിഞ്ഞു കൊണ്ടും കുറ്റംചെയ്യുന്നവര്‍ക്ക് പിടിവീഴും

ശ്രീനു എസ്| Last Updated: ബുധന്‍, 1 ജൂലൈ 2020 (10:41 IST)
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നത് കുറ്റമാണെന്നറിഞ്ഞു കൊണ്ടും കുറ്റംചെയ്യുന്നവര്‍ക്ക് പിടിവീഴും. ഡാര്‍ക്ക് നെറ്റിലൂടെ ഇത്തരം ചിത്രങ്ങള്‍ കണ്ടാല്‍ പിടിവീഴില്ലെന്നാണ് ചിലരുടെ ധാരണ. എന്നാല്‍ കേരള സൈബര്‍ ഡോം ഇത്തരക്കാരെ പിടിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഓപ്പറേഷന്‍ പി ഹണ്ട് നടത്തിയ റെയ്ഡില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.

ഒരേസമയം നടത്തിയ റെയ്ഡില്‍ ഐടി പ്രൊഫഷണലുകളടക്കം 47 പേരാണ് അറസ്റ്റിലായത്. അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും ചിത്രീകരിക്കുന്നതും അഞ്ചു വര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന ശിക്ഷയാണ്. സാമൂഹിക മാധ്യമങ്ങളില്‍ ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുടെ 92 അഡ്മിന്‍മാര്‍ നിരീക്ഷണത്തിലാണ്.

സൈബര്‍ ഡോം കണ്ടെത്തിയ ചിത്രങ്ങളിലെ കുട്ടികളെ തിരഞ്ഞുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ സഹായത്തിന് പൊലീസിനൊപ്പം അന്താരാഷ്ട്ര ഏജന്‍സിയായ ഇന്റര്‍പോളും ഉണ്ടാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :