പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ എന്നും താങ്ങായി നില്‍ക്കുന്നു: പിണറായി വിജയന്‍

കോണ്‍ഗ്രസ് ബിജെപി ആകുന്ന കാലമിത്, കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരാണ് സംസ്ഥാനം: മുഖ്യമന്ത്രി

അപര്‍ണ| Last Modified ചൊവ്വ, 27 മാര്‍ച്ച് 2018 (07:44 IST)
എല്ലാം സ്വകാര്യവല്‍ക്കരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരാണ് സംസ്ഥാന സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമേഖലാ സ്ഥാപനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കുമ്പോള്‍ കേരളത്തില്‍ അത് ലാഭത്തിലാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

കോണ്‍ഗ്രസ് ബിജെപിയാകുന്ന കാലമാണിതെന്ന് വെട്ടിത്തുറന്ന് പറഞ്ഞിരിക്കുകയാണ് മുഖ്യമന്ത്രി. അതിന്റെ തെളിവാണ് ത്രിപുര. ത്രിപുരയില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ ബിജെപിയില്‍ പോയി. ഇക്കാര്യം ജനങ്ങള്‍ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മതനിരപേക്ഷത വെറുതെ പറഞ്ഞതുകൊണ്ട് കാര്യമായില്ല. പറച്ചില്‍ മാത്രമായാല്‍ കോണ്‍ഗ്രസിന്റെ അവസ്ഥ വരും. മതനിരപേക്ഷതയുടെ ശരിയായ ഉരകല്ല് വര്‍ഗീയതയോടുളള സമീപനമാണ്. കോണ്‍ഗ്രസ് വര്‍ഗീയതയോട് എക്കാലത്തും വിട്ടുവീഴ്ചചെയ്തു. പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും താങ്ങായി നില്‍ക്കുന്ന സര്‍ക്കാരിനെ ശക്തിപ്പെടുത്തണമെന്നും പിണറായി പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :