1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Cheating Harippad Ambalappuzha

വിവാഹത്തട്ടിപ്പിലൂടെ സ്വർണ്ണവും പണവും കവർന്ന ഹരിപ്പാട് സ്വദേശി പിടിയിൽ

Cheating
ആലപ്പുഴ:  വിവാഹ തട്ടിപ്പ് നടത്തി സ്വർണ്ണവും പണവുമായി മുങ്ങിയ കേസിലെ പ്രതിയായ ഹരിപ്പാട് സ്വദേശി പിടിയിൽ.
ഹരിപ്പാട് പിലാപ്പുഴ അനീഷ് ഭവനത്തിൽ അനീഷാ (39) ആണ് അറസ്റ്റിലായത്. 
 
2023 ജൂണിൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.  വിവാഹിതനാണെന്ന കാര്യം മറച്ച് വെച്ച് അനീഷ് മാട്രിമോണിയൽ ആപ്പ് വഴി പരിചയപ്പെട്ട് അമ്പലപ്പുഴ സ്വദേശിനിയുമായി പരിചയം സ്ഥാപിച്ച് ജൂൺ മാസത്തിൽ അമ്പലപ്പുഴ നവരാക്കൽ അമ്പലത്തിൽ വെച്ച് വിവാഹം കഴിച്ചു. ദമ്പതികളായി താമസിക്കവേ അമ്പലപ്പുഴ സ്വദേശിനിയുടെ കൈയ്യിൽ നിന്നും പല പ്രാവശ്യമായി 204000 രൂപ തട്ടിയെടുക്കുകയും കൂടുതൽ പണം ആവശ്യപ്പെട്ട് യുവതിയെ ഉപദ്രവിച്ച് കടന്നു കളയുകയും ആയിരുന്നു. 
 
പരാതിയെ തുടർന്ന് അമ്പലപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതിനെ തുടർന്ന് മുങ്ങിയ അനീഷിനെ പുന്നപ്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും പുന്നപ്ര പൊ ലീസിൻ്റെ സഹായത്തോടെ പിടികൂടി. അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. പ്രതീഷ്കുമാർ ൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
About Writer
എ കെ ജെ അയ്യര്‍