അട്ടപ്പാടി വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു

ന്യൂഡല്‍ഹി| Last Updated: ശനി, 16 നവം‌ബര്‍ 2019 (16:15 IST)
അട്ടപ്പാടി വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. അട്ടപ്പാടിയിലെ പ്രശ്‌നപരിഹാരത്തിനായി കേന്ദ്രസര്‍ക്കാര്‍ അടിയന്തരനടപടികള്‍ സ്വീകരിക്കുമെന്ന് പട്ടികവര്‍ഗവകുപ്പുമന്ത്രി ജുവല്‍ ഓറം സംസ്ഥാന ബിജെപി നേതാക്കള്‍ക്ക് ഉറപ്പു നല്‍കി. താമസിയാതെ അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തുമെന്നും മന്ത്രി പറഞ്ഞു.

ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ സുരേന്ദ്രനും പാലക്കാട് ജില്ലാപ്രസിഡന്റ് സി കൃഷ്ണകുമാറുമാണ് ഇതുസംബന്ധിച്ച് നിവേദനം നല്‍കിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കിയ പദ്ധതികള്‍ക്കെതിരെ പരാതികളും അഴിമതി ആരോപണങ്ങളും ഉയര്‍ന്ന സാഹചര്യത്തില്‍ അട്ടപ്പാടിയില്‍ സോഷ്യല്‍ ഓഡിറ്റിംഗിന് സര്‍ക്കാര്‍ തയാറാവുമെന്ന് മന്ത്രി ഉറപ്പുനല്‍കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :