സർക്കാരിന് ആശ്വാസം; ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണത്തിന് സ്റ്റേ

ചിഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റേതാണ് നടപടി

Sumeesh| Last Updated: ബുധന്‍, 14 മാര്‍ച്ച് 2018 (15:25 IST)
ഷുഹൈബ് വധത്തിൽ സി ബി ഐ അന്വേഷണത്തിന് ജസ്റ്റിസ് കമാല്‍ പാഷെയുടെ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷൻ ബഞ്ച്. ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ച ഡിവിഷൻ ബഞ്ച് അന്വേഷണം തൽകാലികമായി സ്റ്റേ ചെയ്തു.

സിംഗിൾ ബഞ്ചിനെതിരെ സർക്കാർ നൽകിയ അപ്പീൽ നിലനിൽക്കുകയില്ല എന്ന് ഷുഹൈബിന്റെ
മാതാപിതാക്കളുടെ അഭിഭാഷകർ വാദിച്ചെങ്കിലും കോടതി താൽകാലികമായി വിധി സ്റ്റേ ചെയ്യുകയായിരുന്നു. കേസിൽ ഈ മാസം 23ന്
വിശദമായി വാദം കേൾക്കും.

നേരത്തെ സി ബി ഐ അന്വേഷണം സംബന്ധിച്ച കേസ് പരിഗണിച്ചപ്പോൾ രൂക്ഷ വിമർശനങ്ങൾ സർക്കാരിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. തുടർന്ന് കേസ് അന്വേഷണം സി ബി ഐക്കു വിടുന്നതായി കോടതി വിധി പ്രസ്ഥാവിക്കുകയും ചെയ്തു. സിബിഐ തിരുവനന്തപുരം യൂണിറ്റിനായിരുന്നു അന്വേഷച്ചുമതല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :