തൃശ്ശൂരില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് രണ്ടു മരണം

തൃശ്ശൂര്‍ മനക്കൊടിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

തൃശ്ശൂര്| സജിത്ത്| Last Modified ഞായര്‍, 9 ഒക്‌ടോബര്‍ 2016 (10:14 IST)
കാര്‍ തോട്ടിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. തൃശ്ശൂര്‍ മനക്കൊടിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നതെന്ന് കരുതുന്നു. പഴുവില്‍ സ്വദേശിയായ ജിത്ത് എന്നയാളാണ് മരിച്ചവരില്‍ ഒരാള്‍. മറ്റൊരാളെ തിരിച്ചറിയാന്‍ സധിച്ചിട്ടില്ല.

രാവിലെ അതുവഴി വന്ന വഴിയാത്രക്കാരാണ് തോട്ടിലേക്ക് മറിഞ്ഞ നിലയില്‍ കാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന തിരച്ചിലില്‍ കാറിന്റെ പിന്‍സീറ്റില്‍ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തി. ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലിലാണ് തോട്ടില്‍നിന്ന് മറ്റൊരു മൃതദേഹംകൂടി കണ്ടെത്തിയത്.

കാറിനുള്ളില്‍ കൂടുതല്‍പേര്‍ കുടുങ്ങി കിടക്കുന്നുണ്ടായേക്കമെന്ന് സംശയത്തെത്തുടര്‍ന്ന് ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്. ശനിയാഴ്ച അമല ആസ്പത്രിക്ക് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി മൂന്നുപേര്‍ മരിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :