1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Call for hartal in Kottayam by CSDS on dalit issue

കോട്ടയം ജില്ലയില്‍ സിഎസ്‌ഡിഎസിന്റെ ഹര്‍ത്താലില്‍ പരക്കെ അക്രമം; കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്തു

കോട്ടയം ജില്ലയിലെ ഹർത്താലിൽ അക്രമം

Kottayam
കോട്ടയം ജില്ലയിൽ വ്യാപകമായി സിപിഎമ്മും എസ്എഫ്ഐയും നടത്തുന്ന ദലിത് പീഡനങ്ങൾക്കെതിരെ ചേരമ സാംബവ ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത ഹർത്താലിൽ പരക്കെ അക്രമം. ജിലയില്‍ പലയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നുണ്ട്.
 
ഹര്‍ത്താല്‍ അനുകൂലികള്‍ രാവിലെ സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ അക്രമമഴിച്ചുവിട്ടു. നിരവധി ബസ്സുകളുടെ ചില്ല് അടിച്ചു തകര്‍ത്തു. രാവിലെ ആറു മണിമുതൽ തന്നെ ജില്ലയിലെ പ്രധാന പാതകളിലെല്ലാം ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുകയാണ്.
About Writer
സജിത്ത്
അടുത്ത ലേഖനം
സ്വന്തം അസഹിഷ്ണുതയിലൂടെ നാടിനെ പുറകോട്ടടിപ്പിക്കുന്ന വികസനവിരോധിയാണ് പിണറായി: കെ സുരേന്ദ്രൻ