തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 9 ഡിസംബര്‍ 2014 (12:04 IST)
കാലിക്കറ്റ് സര്‍വകലാശാലയില്‍ ലീഗ്‌വത്കരണം നടക്കുകയാണെന്നും. സര്‍വകലാശാലയെ സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ യാതൊരു ബന്ധവുമില്ലാത്ത മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി തങ്ങളെ അനാവശ്യമായി പങ്കെടുപ്പിക്കുകയാണെന്നും നിയമസഭയില്‍ ആരോപണം. പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എയാണ് സഭയില്‍ ആരോപണം ഉന്നയിച്ചത്.
സര്‍വകലാശാലയെ മാത്രം ബാധിക്കുന്ന തരത്തിലുള്ള വിഷയത്തില്‍ ലീഗ്‌വത്കരണം നടക്കുകയാണ്‍. ചര്‍ച്ചകളില്‍ ലീഗിന് താല്‍പ്പര്യമുള്ളവരും. സര്‍വകലാശാലയെ സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ യാതൊരു ബന്ധവുമില്ലാത്ത ഹൈദരലി തങ്ങളെ ക്ഷണിച്ച് വരുത്തി ചര്‍ച്ചകള്‍ നടത്തുന്നതായും പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ ആരോപിച്ചു. ഇതേ തുടര്‍ന്ന് ലീഗ് എംഎല്‍എമാര്‍ ക്രമപ്രശ്നം ഉന്നയിക്കുകയും. ലീഗ് എംഎല്‍എമാരും ശ്രീരാമകൃഷ്ണനും തമ്മിലുള്ള വാക്കേറ്റത്തിനും സാഹചര്യമൊരുങ്ങി.
സര്‍വകലാശാലയിലെ ഹോസ്റ്റല്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിച്ചെന്നും, വിദ്യാര്‍ഥികളുടെ ഭക്ഷണകാര്യം മാത്രമാണ് പരിഹരിക്കാനുള്ളതെന്നും വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് വ്യക്തമാക്കി. ചില്ലറ പ്രശ്നങ്ങള്‍ മാത്രമാണ് പരിഹരിക്കാനുള്ളതെന്നും. മറ്റ് വിഷയങ്ങളില്‍ പരിഹാരം കാണാന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.