മന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസം; ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്ന് സി.എച്ച്. നാഗരാജുവിനെ നീക്കി
CP John
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി. ജോണുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് സി.എച്ച്. നാഗരാജുവിനെ ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്ന് നീക്കി. മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് ഇന്റലിജന്‍സ് വിഭാഗത്തിലേക്കാണ് നാഗരാജുവിനെ മാറ്റിയത്. എഐ (AI) ക്യാമറകള്‍ സ്ഥാപിച്ച ഏജന്‍സിയായ കെല്‍ട്രോണിനുള്ള പണം നല്‍കുന്നത് മുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ അച്ചടക്ക നടപടികള്‍ വരെയുള്ള വിവിധ വിഷയങ്ങളില്‍ ഗതാഗത മന്ത്രിയുടെ ഓഫീസും കമ്മീഷണറും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നു.
സതേണ്‍ സോണ്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ (IG) ആയിരുന്ന സ്പര്‍ജന്‍ കുമാര്‍ പുതിയ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി ചുമതലയേറ്റു. സതേണ്‍ സോണ്‍ ഐജിയായി ആര്‍. നിശാന്തിനിയെ നിയമിച്ചു. ഇതോടെ ഇന്റലിജന്‍സ് വിഭാഗത്തില്‍ ക്രമസമാധാന ചുമതല വഹിച്ചിരുന്ന അവര്‍ ആ സ്ഥാനത്തുനിന്ന് മാറുകയാണ്.
