കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങൾ പരിഷ്കരിക്കണം, ഏകധ്രുവ ലോകക്രമത്തിനെതിരെ യുഎന്നിൽ താക്കീതുമായി ഇന്ത്യ
ഏകധ്രുവ ലോകക്രമത്തിനെതിരെ ശക്തമായ താക്കീതുമായി ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ. പി4എം സമ്മേളനത്തിലാണ് കേന്ദ്ര വിദേശകാര്യമന്ത്രിയായ എസ് ജയശങ്കര്‍ നിലവിലെ ലോകക്രമത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ വ്യാപാരകരാറിന്റെ പുരോഗതി അദ്ദേഹം ന്യൂയോര്‍ക്കില്‍ വെച്ച് വിലയിരുത്തി. അമേരിക്ക അധിക താരിഫ് ഇന്ത്യക്കെതിരെ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതിനിടെയാണ് ഇന്ത്യയുടെ നീക്കം. യുഎന്‍ അസംബ്ലിയില്‍ ഇന്ന് യുഎസ് പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ് വൈകീട് 7 മണിയോടെ സംസാരിക്കും. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും യുഎന്‍ സമ്മേളനത്തിനായി ഇന്ന് ന്യൂയോര്‍ക്കിലെത്തും.
വര്‍ധിച്ചു വരുന്ന ആഗോള ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങളെ അടിയന്തിരമായി പരിഷ്‌കരിക്കണമെന്ന ആവശ്യമാണ് ഇന്ത്യ ഉയര്‍ത്തിയത്. ആഗോളതലത്തിലെ വര്‍ധിച്ചു വരുന്ന സംഘര്‍ഷങ്ങള്‍ ലോകസമാധാനത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും വെല്ലുവിളിയാണെന്നും ഇന്ത്യ വ്യക്തമാക്കി. വികസ്വര രാജ്യങ്ങല്‍ക്കും അര്‍ഹമായ പ്രാധാന്യം ലഭിക്കുന്ന രീതിയില്‍ ഐക്യരാഷ്ട്രസഭയും രക്ഷാസമിതിയും പുനസംഘടിപ്പിക്കണമെന്നും ഇന്ത്യ വ്യക്തമാക്കി. നിലവിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനും ആഗോള തലത്തില്‍ തുല്യമായ വികസനം ഉറപ്പിക്കാനും ബഹുരാഷ്ട്ര ക്രമം ഉണ്ടാകണമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
Pleasure to meet FM @jnbarrot of France #UNHighLevelWeek
— Dr. S. Jaishankar (@DrSJaishankar) September 21, 2026
Our regular meetings and telecons enable us to maintain the momentum of our Special Global Strategic Partnership.
Regional and global issues, specifically the Ukraine & Gulf crisis were discussed. Also exchanged views on… pic.twitter.com/KkZuYlnS13
അതിനിടെ ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നല്‍കണമെന്ന ആവശ്യത്തിന് പിന്തുണയുമായി പോളണ്ട്. ഹംഗറി,സ്ലൊവാക്യ, ചെക്കിയ എന്നിവര്‍ രംഗത്തെത്തി. യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ വി4 രാജ്യങ്ങളുമായി വര്‍ഷത്തിലൊരിക്കല്‍ ബിസിനസ് ഫോറവും മന്ത്രിതല ചര്‍ച്ചകളും സംഘടിപ്പിക്കാനും തീരുമാനമായി. ഇതിന് പുറമെ യുക്രെയ്ന്‍ സംഘര്‍ഷം, ഗള്‍ഫ് പ്രതിസന്ധി എന്നിവയും യോഗം വിശദമായി ചര്‍ച്ച ചെയ്തു.
