മിണ്ടാതിരുന്നോണം, വാ തുറക്കരുത്: മുഹമ്മദ് റിസ്‌വാനെ താക്കീത് ചെയ്ത് പാക് ക്രിക്കറ്റ് ബോർഡ്
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി ദയനീയമായ അവസ്ഥയിലൂടെയാണ് പാക് ക്രിക്കറ്റ് കടന്നുപോകുന്നത്. ലോകക്രിക്കറ്റിലെ തന്നെ മികച്ച ബൗളര്‍മാരെയും ബാറ്റര്‍മാരെയും നല്‍കിയിട്ടുള്ള പാക് ക്രിക്കറ്റിന് അടുത്തകാലത്തൊന്നും മികച്ച പ്രകടനങ്ങള്‍ നടത്താനായിട്ടില്ല. ടീമിനുള്ളിലെ രാഷ്ട്രീയവും ക്രിക്കറ്റ് ബോര്‍ഡിന്റെ പിടിപ്പ് കേറ്റും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമെല്ലാം ഇതിന് കാരണങ്ങളാണ്. അതിനിടയില്‍ പാക് താരങ്ങളായ മുഹമ്മദ് റിസ്വാനെയും ഇമാം ഉള്‍ ഹഖിനെയും ബന്ധപ്പെടുത്തി ചൂതാട്ട ആരോപണങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ മാധ്യമങ്ങളെ കാണുന്നതില്‍ നിന്ന് റിസ്വാനെ വിലക്കിയിരിക്കുകയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ്.
ഇമാം ഉള്‍ ഹഖിനെയും മുഹമ്മദ് റിസ്വാനെയും സംഭവവുമായി ബന്ധപ്പെട്ട് പാക് സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി 2 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് തന്റെ വാദം വിശദീകരിക്കാനുള്ള മൊഹമ്മദ് റിസ്വാന്റെ നീക്കമാണ് പിസിബി തടഞ്ഞത്. ഇംഗ്ലണ്ട് പര്യടനത്തിനിടെ അച്ചടക്ക നടപടികളുടെ ഭാഗമായി 7 താരങ്ങളെ പിസിബി പാകിസ്ഥാനിലേക്ക് തിരിച്ചയച്ചിരുന്നു. ഇതിന് പിന്നാലെയാണ് റിസ്വാനും ഇമാമിനും നേരെ അന്വേഷണം ആരംഭിച്ചത്. നിലവില്‍ ഇരുവരുടെയും ഗോണുകള്‍ പിസിബി സെക്യൂരിറ്റി ടീമിന്റെ കസ്റ്റഡിയിലാണ്. താരങ്ങളുടെ സാമ്പത്തിക ഇടപാടുകളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
വിഷയത്തിന്റെ തന്റെ ഭാഗം വിശദീകരിക്കാന്‍ 2 തവണ റിസ്വാന്‍ പിസിബിയോട് അനുമതി തേടിയിരുന്നു. നേരത്തെ ഐസിസിക്കും വിഷയത്തില്‍ റിസ്വാന്‍ കത്തയച്ചിരുന്നു. എന്നാല്‍ ഇതിന്റെ ഉള്ളടക്കമെന്തെന്ന് റിസ്വാന്‍ വിശദീകരിച്ചിട്ടില്ല. നിലവില്‍ പാക് ക്രിക്കറ്റ് ബോര്‍ഡുമായി റിസ്വാന് കരാറുണ്ട്. അതിനാല്‍ തന്നെ പരസ്യപ്രതികരണങ്ങളില്‍ ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതായുണ്ട്. ബോര്‍ഡിനെതിരെ റിസ്വാന്‍ തിരിയുമോ എന്ന ആശങ്കയാണ് റിസ്വാന്റെ അഭ്യര്‍ഥന നിരസിക്കാന്‍ കാരണമെന്നാണ് സൂചന. എന്നാല്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ മാത്രമെ റിസ്വാന്‍ ഉദ്ദേശിക്കുന്നുള്ളുവെന്ന് താരത്തിനോട് അടുത്തവര്‍ പറയുന്നു.
SUSHANT MEHTA DEFENDS MOHAMMAD RIZWAN. [Sports Yarri]
— Rana Ahmad. (@AhmadRana056) September 22, 2026
He said - “I had said earlier that if Pakistan conducted an inquiry against Mohammad Rizwan, he would prove to be a very honest person. I didn’t think that before, but now I am convinced.
When betting companies… pic.twitter.com/RWBLEHon35
