തിരുവനന്തപുരം|
Last Modified ബുധന്‍, 13 മെയ് 2015 (17:23 IST)
മെയ് ഒന്ന് മുതല്‍ പ്രഖ്യാപിച്ച പരിധിയില്ലാ സൗജന്യ കോള്‍ പദ്ധതി എല്ലാ ലാന്റ്‌ലൈന്‍ ഫോണ്‍ പദ്ധതികള്‍ക്കും ബാധകമല്ലെന്ന് ബി.എസ്.എന്‍.എല്‍ .ചില ബ്രോഡ് ബാന്‍ഡ് പ്ലാനുകളില്‍ മാത്രമാണ് സൗജന്യ കോളുകള്‍ ഉണ്ടായിരുന്നതെന്നും സാധാരണ പ്ലാനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യം ലഭ്യമല്ലെന്നുമാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. സൗജന്യ രാത്രികാല കോള്‍ ഓഫര്‍ പ്രഖ്യാപിച്ച പരസ്യത്തില്‍ എല്ലാ ഉപയോക്താക്കള്‍ക്കും എന്ന് പറഞ്ഞിരുന്നു. ഇതാണ് ജനങ്ങള്‍ പറ്റിക്കപ്പെടാന്‍ കാരണമായത്. ഇക്കാര്യം പിന്നീട് ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളെ എസ്എംഎസിലൂടെ അറിയിച്ചെന്നാണ് ബിഎസ്എന്‍എല്‍ പറയുന്നത്.
ബ്രോഡ്ബാന്‍ഡ് കോംബോ പ്ലാനുകല്‍ക്കൊന്നും സൗജന്യ ഓഫര്‍ ബാധകമല്ല എന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്. ഡബ്ല്യൂഎല്‍എല്‍, വോയ്‌സ് ഓവര്‍ എഫ്ടിഎച്ച് എന്നീ പ്ലാനുകള്‍ക്കും ഓഫറില്ല. ബിബിജി കോംബോ 345,650,1111,4500 ബിബിജി കോംബോ യുഎല്‍ 9450, യുഎല്‍ഡി 9450, യുഎല്‍ഡി 1050 എന്നിങ്ങനെയുള്ള ഓഫറുകള്‍ക്കൊന്നും സൗജന്യം ലഭിക്കില്ല ഇതോടെ സൗജന്യമെന്ന് തെറ്റിദ്ധരിച്ച് രാത്രികളില്‍ പരിധിയില്ലാതെ ഫോണ്‍ ചെയ്ത ഉപഭോക്താക്കള്‍ നക്ഷത്രമെണ്ണുമെന്ന് ചുരുക്കം. ഉപയോക്താക്കള്‍ കണക്ഷന്‍ ഉപേക്ഷിച്ച് പോയതോടെ
തകര്‍ച്ചയിലായ ബിഎസ്എന്‍എല്ലിനെ രക്ഷിക്കാനാണ് രാത്രികാല സൗജന്യ ഓഫര്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്