എ കെ ജെ അയ്യർ|
Last Modified ഞായര്‍, 8 ജൂണ്‍ 2025 (13:11 IST)
എറണാകുളം : അദ്ധ്യാപകരില്‍ നിന്ന് പുനര്‍ നിയമനത്തിനു കൈക്കൂലി വാങ്ങിയ സംഭവത്തില്‍ സര്‍വീസില്‍ നിന്നു വിരമിച്ച അദ്ധ്യാപകന്‍ പിടിയിലായി. വടകര സ്വദേശി വിജയനാണ് പിടിയിലായത്. പുനര്‍ നിയമന ഓര്‍ഡര്‍ നല്‍കുന്നതിനാണ് ഇയാള്‍ ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങിയത്.
കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളത്തു വച്ചാണ് പിടിയിലായത്. കോട്ടയം വിജിലന്‍സ് ഡി.വൈഎസ്പിയുടെ നേതൃത്വത്തിലസംഘമാണ് പ്രതിയെ പിടികൂടിയത്. കോട്ടയം പാലായിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകരില്‍ നിന്നാണ് വിജയന്‍ കൈക്കൂലി വാങ്ങിയത്.
സെക്രട്ടറിയേറ്റിലെ ജനറല്‍ എഡ്യുക്കേഷന്‍ വിഭാഗത്തിലെ ജീവനക്കാരന്‍ സുരേഷ് ബാബുവിന് വേണ്ടിയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയതെന്നാണ് വിവരം. ഹൈക്കോടതി ഉത്തരവ് പ്രകാരമുളള റീ അപ്പോയിന്റ്മെന്റ് ഓര്‍ഡര്‍ നല്‍കുന്നതിനാണ് ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയത്.