1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Bribe Village officer caught by Vigilance

പട്ടയത്തിലെ തെറ്റ് തിരുത്താന്‍ വില്ലേജ് അസിസ്റ്റന്റ് ആവശ്യപ്പെട്ടത് ഏഴര ലക്ഷം; വിജിലന്‍സ് അറസ്റ്റ് ചെയ്തു

Bribe Village officer
പട്ടയത്തിലെ തെറ്റ് തിരുത്താന്‍ വില്ലേജ് അസിസ്റ്റന്റ് ആവശ്യപ്പെട്ടത് ഏഴര ലക്ഷം രൂപ. ഒരു ഏക്കര്‍ വരുന്ന ഭൂമിയുടെ പട്ടയത്തിലെ തെറ്റു തിരുത്താനാണ് ഏഴര ലക്ഷം രൂപ ആവശ്യപ്പെട്ടത്. മലപ്പുറം തിരുവാലി വില്ലേജ് അസിസ്റ്റന്റാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇതിന്റെ ആദ്യ ഗഡുവായി 2 ലക്ഷം രൂപയാണ് ചോദിച്ചത്. ഇത് പരാതിക്കാരന്‍ വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.
 
ഇതേ തുടര്‍ന്ന് വിജിലന്‍സ് പരാതിക്കാരന് 50,000 രൂപ വില്ലേജ് അസിസ്റ്റന്റ് കൊടുക്കുന്നതിനായി നല്‍കുകയായിരുന്നു. വില്ലേജ് ഓഫീസിന് പുറത്ത് വെച്ചാണ് പണം നല്‍കിയത്. പണം കൈമാറുമ്പോള്‍ വില്ലേജ് അസിസ്റ്റന്റ് പിടിയിലാകുകയായിരുന്നു.
അടുത്ത ലേഖനം
കോളേജില്‍ നിന്ന് മരണപ്പെട്ട സിദ്ധാര്‍ത്ഥന്റെ മുഴുവന്‍ വസ്തുക്കളും ലഭിച്ചില്ലെന്ന് കുടുംബത്തിന്റെ പരാതി