പാളത്തില്‍ വിള്ളല്‍ കണ്ടെത്തി: ചെന്നൈ - ആലപ്പുഴ സൂപ്പര്‍ ഫാസ്റ്റ് ട്രയിന്‍ പിടിച്ചിട്ടു

പാളത്തില്‍ വിള്ളല്‍ കണ്ടെത്തി

കൊച്ചി| Last Modified വെള്ളി, 9 സെപ്‌റ്റംബര്‍ 2016 (11:49 IST)
റയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രയിനുകള്‍ വൈകി. എറണാകുളത്ത് ഇടപ്പള്ളിക്കടുത്താണ് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയത്. രാവിലെ 09.10 ഓടെയാണ് വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇതിനെ തുടര്‍ന്ന് 20 മിനിറ്റോളം ട്രയിനുകള്‍ വൈകി.

എറണാകുളത്തു നിന്ന് വടക്കോട്ടുള്ള ട്രയിനുകള്‍ പോകുന്ന ട്രാക്കിലാണ് വിള്ളല്‍ കണ്ടത്. ട്രാക്കില്‍ അറ്റകുറ്റ പണികള്‍ നടത്തി അരമണിക്കൂറിനു ശേഷം ട്രയിനുകള്‍ കടത്തിവിട്ടു. വിള്ളൽ കണ്ടതിനെ തുടർന്ന് ചെന്നൈ_ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പിടിച്ചിട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :