കൂട്ടുകാരുടെ കാവലില്‍ ഓട്ടോറിക്ഷയില്‍ അനാശാസ്യം; കാമുകനും കാമുകിയും പിടിയില്‍

പത്തനംതിട്ടയില്‍ ഓട്ടോറിക്ഷയില്‍ അനാശാസ്യം

പത്തനംതിട്ട| സജിത്ത്| Last Modified വെള്ളി, 24 മാര്‍ച്ച് 2017 (13:50 IST)
പത്തനംതിട്ട തിരുവല്ലയ്ക്കടുത്ത് അടുത്ത ബന്ധുവെന്ന വ്യാജേന ഓട്ടോറിക്ഷയ്ക്കുള്ളില്‍ ഇരിക്കുകയായിരുന്ന യുവാവിനെയും കാമുകിയെയും നാട്ടുകാര്‍ പിടികൂടി. ഉള്ളി വില്‍ക്കാന്‍ എത്തിയ പെട്ടി ഓട്ടോറിക്ഷയ്ക്കുള്ളിലായിരുന്നു കൂട്ടുകാരുടെ കാവലില്‍ കമിതാക്കള്‍ സ്‌നേഹപ്രകടനം നടത്തിയത്.
ഓട്ടോറിക്ഷയുടെ പടുത കൊണ്ട് മൂടിയ ശേഷമായിരുന്നു സ്നേഹപ്രകടനം. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.

ഉള്ളി വില്‍ക്കുന്ന ഓട്ടോറിക്ഷയ്ക്ക് സമീപം യുവാവും ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയും സംസാരിച്ചു നില്‍ക്കുന്നത് ആളുകള്‍ കണ്ടിരുന്നു. അല്‍പസമയത്തിന് ശേഷം ഇരുവരും ഓട്ടോയില്‍ കയറുകയും ഓട്ടോഡ്രൈവര്‍ പടുത താഴ്ത്തുകയും കുറച്ച് പേര്‍ ഇതിന് കാവല്‍ നില്‍ക്കുകയും ചെയ്തു. ഇതോടെയാണ് നാട്ടുകാര്‍ക്ക് സംശയം തോന്നുകയും അവര്‍ സംഭവത്തില്‍ ഇടപെടുകയും ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :