ഹണിറോസിന്റെ അധിക്ഷേപ പരാതി: ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Boby Chemmanur
Boby Chemmanur
അഭിറാം മനോഹർ| Last Modified ബുധന്‍, 8 ജനുവരി 2025 (19:58 IST)
ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിന് ശേഷം നാളെ കോടതിയില്‍ ഹാജരാക്കും.


ബോബി ചെമ്മണ്ണൂരിനെ വൈകുന്നേരത്തോടെയാണ് എറണാകുളത്തെത്തിച്ചത്. ബുധനാഴ്ച രാവിലെ ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ വയനാട്ടില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകള്‍ക്ക് നേരെ അശ്ലീല പരാമര്‍ശം നടത്തുക, അത്തരം പരാമര്‍ശങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കല്‍ എന്നീ കുറ്റകൃത്യങ്ങളാണ് ബോബിക്ക് മുകളില്‍ ചുമത്തിയിരിക്കുന്നത്.


ഇതിനിടെ ഇന്ന് വൈകുന്നേരം എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹണി റോസ് രഹസ്യമൊഴി നല്‍കിയിരുന്നു. ബോബി ചെമ്മണ്ണൂര്‍ തുടര്‍ച്ചയായി തനിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് നടി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :