പ്രശസ്ത പരസ്യ സംവിധായകനും ബ്ലോഗറുമായ ഹരികൃഷ്ണന്‍ അന്തരിച്ചു

പ്രശസ്ത പരസ്യ സംവിധായകനും ബ്ലോഗറുമായ ഹരികൃഷ്ണന്‍ അന്തരിച്ചു

കൊച്ചി| PRIYANKA| Last Updated: ചൊവ്വ, 28 ജൂണ്‍ 2016 (11:33 IST)
പരസ്യസംവിധായകനും ബ്ലോഗറുമായ സി ഹരികൃഷ്ണന്‍ അന്തരിച്ചു. രക്താര്‍ബുദത്തെ തുടര്‍ന്ന് ഇന്നലെ രാത്രി കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. കൊല്ലം സ്വദേശിയായ ഹരികൃഷ്ണന്‍ പരസ്യ നിര്‍മ്മാണ മേഖലയില്‍ ക്രിയേറ്റീവ് ഡിസൈനറായിരുന്നു.

ബ്ലോഗെഴുത്തിനെ മലയാളത്തിന് പരിചയപ്പെടുത്തിയവരില്‍ പ്രമുഖരില്‍ ഒരാളാണ് ഹരികൃഷ്ണന്‍. പരാജിതന്‍ എന്ന പേരിലുള്ള ഹരികൃഷ്ണന്റെ ബ്ലോഗ് ഏറെ പ്രശസ്തമാണ്. അരൂപി, മൊഴിമാറ്റം എന്നിവയാണ് ഹരികൃഷ്‌ണന്റെ മറ്റു ബ്ലോഗുകള്‍.

പരാജിതന്‍ എന്ന ബ്ലോഗ് കറുത്ത ഹാസ്യം നിറഞ്ഞതായിരുന്നു. സംഗീതം, സാഹിത്യം, സിനിമ അങ്ങനെ ഒരുപാട് വിഷയങ്ങള്‍ ഹരികൃഷ്ണന്‍ ബ്ലോഗില്‍ എഴുതി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :