അനുബന്ധ വാര്‍ത്തകള്‍
- അനധികൃത മദ്യവില്‍പ്പനക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് മദ്യം എത്തിച്ചു നല്കി; എക്സൈസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്
- കഞ്ചാവ് ചെടി കൃഷി ചെയ്തയാള്‍ എക്സൈസ് പിടിയിൽ
- പെരിന്തൽമണ്ണയിൽ 33 ലക്ഷത്തിന്റെ കുഴൽപ്പണ വേട്ട : ഒരാൾ പിടിയിൽ
- കർണ്ണാടകയിൽ നിന്ന് പഞ്ചസാരയുമായി എത്തിയ ലോറിയിൽ നിന്ന് 3600 കിലോ പുകയില ഉൽപ്പന്നങ്ങൾ പിടിച്ചു
- എക്സൈസ് കേസിലെ പ്രതി ലോക്കപ്പിൽ തൂങ്ങിമരിച്ച നിലയിൽ
സ്വകാര്യ ബസ് യാത്രക്കാരനിൽ നിന്ന് ഒരു കോടി രൂപ പിടിച്ചു
കോട്ടയം: വാഹന പരിശോധനയ്ക്കി ബംഗളുരുവിൽ നിന്ന് പത്തനാപൂരത്തേക്കു വന്ന സ്വകാര്യ ബസിലെ യാത്രക്കാരനിൽ നിന്ന് ഒരു കോടി രൂപ പിടി കൂടി. പത്തനാപുരം സ്വദേശി ഷാഹുൽ ഹമീദാണ് ഒരു കോടിയിലധികം രൂപ സൂക്ഷിച്ച രണ്ടു ബാഗുകളുമായി എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്.
ഓണക്കാലത്തെ ലഹരിക്കടത്ത് തടയാനായി കഴിഞ്ഞ ദിവസം വൈക്കം, കടുത്തുരുത്തി എക്സൈസ് സംഘങ്ങൾ നടത്തിയ പരിശോധയിൽ തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിൽ വച്ചാണ് രണ്ടു ബാഗ് നിറയെ പണവുമായി ഷാഹുൽ ഹമീദിനെ പിടികൂടിയത്.
എന്നാൽ പണത്തിൻ്റെ സ്രോതസ് ഒന്നും തന്നെ വെളിപ്പെടുത്താൻ ഷാഹുൽ ഹമീദിനായില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരുന്നു. കുഴൽപ്പണം ആണെന്നും സംശയമുണ്ട്.