1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Black money 33 lakh captured

പെരിന്തൽമണ്ണയിൽ 33 ലക്ഷത്തിന്റെ കുഴൽപ്പണ വേട്ട : ഒരാൾ പിടിയിൽ

Pipe-Money
മലപ്പുറം: വാഹന പരിശോധനയ്ക്കിടെ കാറിൽ മതിയായ രേഖകളില്ലാതെ കടത്തുകയായിരുന്ന മുപ്പത്തിമൂന്നു ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. ശനിയാഴ്ച രാവിലെ പത്തേകാലോടെ കരിങ്കല്ലത്താണിയിൽ വച്ചാണ് പണം പിടിച്ചെടുത്തത്. പണം കൊണ്ടുപോകാൻ ഉപയോഗിച്ച കാറും കാർ ഓടിച്ചിരുന്ന കരിങ്കല്ലത്താണി സ്വദേശി അക്കര താജുദ്ദീൻ എന്ന 42 കാരനെയും കസ്റ്റഡിയിലെടുത്തു.
 
ജില്ലാ പോലീസ് മേധാവി എസ്.ശശിധരന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് പെരിന്തൽമണ്ണ എ.എസ്.പി പി.ബി.കിരണും സംഘവുമാണ് പണം പിടികൂടിയത്. കാറിലെ എയർബാഗ് സ്പെയ്സിലായിരുന്നു രഹസ്യ അറയിൽ പണം സൂക്ഷിച്ചിരുന്നത്.
 
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാനായി കൊണ്ടുവന്നതാണ് പണം എന്നാണ് സൂചന. പ്രതിയെ പെരിന്തൽമണ്ണ ജുഡീഷ്യൽ ഫാസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.   
 
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
സഹകരണബാങ്ക് മുൻ ജീവനക്കാരൻ ആറ്റിൽ മരിച്ച നിലയിൽ