ആദ്യം ശക്തി തെളിയിക്കല്‍, പിന്നെ മുന്നണി രൂപീകരണം

ബിജെപി, സംസ്ഥാന സമിതി യോഗം, എന്‍ഡി‌എ മുന്നണി
തിരുവനന്തപുരം| VISHNU.NL| Last Modified തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2014 (09:02 IST)
വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ശക്തി തെളിയിക്കുകയാണ് മുഖ്യലക്ഷ്യമെന്നും അതിനു ശേഷമാകാം കേരളത്തില്‍ എന്‍ഡി‌എ മുന്നണിയുടെ വിപുലീകരണമെന്ന് ബിജെപി രാഷ്ട്രീയ പ്രമേയം. പാര്‍ട്ടി സംസ്ഥാനസമിതി യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.

കേരളത്തിലെ ബിജെപി മുന്നണിയെ ഇന്ന് പലരും ശ്രദ്ധിക്കുന്നതിനു കാരണം ബിജെപി കേന്ദ്ര ഭരണത്തിലെത്തിയതുകൊണ്ടാണെന്നും എന്നാല്‍ സംസ്ഥാന രാഷ്ട്രിയത്തില്‍ ശക്തിയായല്‍ മാത്രമേ കേരളത്തില്‍ ഫലപ്രദമായ ഇടപെടലിന് ബിജെപിക്ക് കഴിയൂ എന്നും പ്രമേയത്തില്‍ പറയുന്നു.

എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളിലെ സിപിഎം, കോണ്‍ഗ്രസ്, മുസ്ലിംലീഗ് എന്നീ കക്ഷികള്‍ ഒഴികെ മറ്റേത് കക്ഷികളുമായും രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കാന്‍ ബിജെപിക്ക് പ്രയാസമുണ്ടാകില്ലെന്നു പറയുന്ന പ്രമേയത്തില്‍ കെ‌എം‌മാണി വിഷയത്തില്‍ ജന്മഭൂമി ലേഖനത്തേ തള്ളിപ്പറഞ്ഞ വി മുരളീധരന്റെ നടപടിയേയും വിമര്‍ശിക്കുന്നുണ്ട്.

യുഡിഎഫിലും കേരള കോണ്‍ഗ്രസി (എം) ലും ആശയക്കുഴപ്പമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ എഴുതിയ മുഖപ്രസംഗത്തെ സംസ്ഥാന പ്രസിഡന്റ് തിടുക്കത്തില്‍ തള്ളിപ്പറയേണ്ടിയിരുന്നില്ലെന്നും വിശദീകരണമുണ്ടായി.

സംസ്ഥാന സമിതിയോഗത്തില്‍ കെപി ശ്രീശനാണ് രാഷ്ട്രീയപ്രമേയം അവതരിപ്പിച്ചത്. എംടി രമേശ്, കെ സുരേന്ദ്രന്‍, കെപി ശ്രീശന്‍ എന്നിവരാണ് സമിതിയംഗങ്ങള്‍. ദേശീയ പ്രസിഡന്റ് അമിത്ഷായുടെ സാന്നിധ്യത്തില്‍ സംസ്ഥാന സമിതിയോഗം തിങ്കളാഴ്ചയും തുടരും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :