BJP against Vedan: 'മോദിയെ അധിക്ഷേപിക്കുന്ന വരികള്‍'; റാപ്പര്‍ വേടനെതിരെ എന്‍ഐഎയ്ക്ക് പരാതി നല്‍കി ബിജെപി

പാലക്കാട് നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍ ആണ് വേടനെതിരെ പരാതി നല്‍കിയത്

Vedan, Drug Case, Ganja, Synthetic Drug Case, Vedan Arrest, Drug Case, Vedan about Drugs, വേടന്‍, ഡ്രഗ് കേസ്, വേടന്‍ അറസ്റ്റില്‍, വേടന്‍ കഞ്ചാവ് കേസ്, വേടന്റെ ഫ്‌ളാറ്റില്‍ കഞ്ചാവ് കണ്ടെത്തി
Vedan
രേണുക വേണു| Last Modified വെള്ളി, 23 മെയ് 2025 (11:30 IST)

BJP against Vedan: റാപ്പര്‍ വേടനെതിരെ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) പരാതി നല്‍കി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചെന്നാണ് പരാതി.

പാലക്കാട് നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍ ആണ് വേടനെതിരെ പരാതി നല്‍കിയത്. മോദിയെ കപട ദേശീയ വാദിയെന്ന് വേടന്‍ അവഹേളിച്ചുവെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല കഴിഞ്ഞ ദിവസം വേടനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു. ഇതിനെതിരെ ഡി.വൈ.എഫ്.ഐ അടക്കമുള്ള ഇടത് സംഘടനകള്‍ രംഗത്തെത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :