പക്ഷിപ്പനി: സര്‍ക്കാരിന്റേത് ഗുരുതര വീഴ്ചയെന്ന് ജി സുധാകരന്‍

ആലപ്പുഴ| Last Modified ബുധന്‍, 26 നവം‌ബര്‍ 2014 (11:15 IST)
പക്ഷിപ്പനിയില്‍ സര്‍ക്കാര്‍ അലംഭാവത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. സര്‍ക്കാരിന്റേത് ഗുരുതര വീഴ്ചയാണെന്നും 24 മണിക്കൂറിനുളളില്‍ നിയമസഭ അടിസ്ഥാനത്തില്‍ യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം പര്യാപ്തമല്ല. പ്രതിരോധ നടപടികളിലെ സര്‍ക്കാര്‍ അലംഭാവത്തെയും അദ്ദേഹം വിമര്‍ശിച്ചു.

രോഗം ബാധിച്ച താറാവുകളെ ഇന്ന് കൊല്ലുമെന്നാണ് അറിയിച്ചിരുന്നുവെങ്കിലും ആവശ്യമായ പ്രതിരോധ മരുന്നുകള്‍ എത്തിക്കാന്‍ കഴിയാത്തതിനാല്‍ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. താറാവുകളെ കൊല്ലുന്നതിന് ആവശ്യമായ പ്രതിരോധ മരുന്നുകളുടെ അഭാവമാണ് രോഗം ബാധിച്ച താറാവുകളെ കൊല്ലുന്നത് വൈകിപ്പിച്ചത്.

പക്ഷിപ്പനിയെ തുടര്‍ന്ന് ജില്ലയിലെ രണ്ട് ലക്ഷത്തിലധികം താറാവുകളെയും കോഴികളെയും കൊന്നൊടുക്കാന്‍ തീരുമാനമായിരുന്നു. ഇന്നു രാവിലെ ആരംഭിച്ച് മൂന്നു ദിവസം കൊണ്ട് കൊന്നൊടുക്കാനായിരുന്നു തീരുമാനമായിരുന്നുവെങ്കിലും പ്രതിരോധ നടപടികള്‍ എകോപിപ്പിക്കുന്നതിലുളള വീഴ്ചയെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :