Last Modified ചൊവ്വ, 25 ജൂണ്‍ 2019 (13:12 IST)
ബിനോയ് കോടിയേരിക്കെതിരായ യുവതിയുടെ ലൈംഗിക പീഡനാരോപണ കേസ് വിവാദമായി തുടരുകയാണ്. സംഭവത്തിൽ പ്രതികരണവുമായി സഹോദരന്‍ ബിനീഷ് കോടിയേരി. നിലവിലെ സംഭവങ്ങളോടുള്ള പ്രതികരണമായാണ് ബിനീഷ് കോടിയേരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
‘സത്യം ചെരിപ്പിട്ടു വരുമ്പോഴേക്കും നുണ കാതങ്ങള്‍ സഞ്ചരിച്ചിട്ടുണ്ടാവും’ എന്നാണ് ബിനീഷിന്റെ കുറിപ്പ്. ബിനോയ്ക്കെതിരായ ആരോപണത്തെ ഉദ്ദേശിച്ചാണ് ബിനീഷ് പോസ്റ്റിട്ടതെന്ന് ഒരു പക്ഷം. ആരോപണത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തേ നിലപാട് വ്യക്തമാക്കിയിരുന്നു.
യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ നേരത്തെ ചില ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടില്ലേയെന്ന ചോദ്യത്തിന്, ‘മക്കള്‍ക്കെതിരെ ആയിരുന്നില്ല, ബന്ധപ്പെട്ട നേതാക്കള്‍ക്കെതിരെ തന്നെയാണ് അന്ന് ആക്ഷേപം ഉയര്‍ന്നത്’ എന്നായിരുന്നു കോടിയേരിയുടെ മറുപടി.